എഐഎസ്എഫ് - എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം

SEPTEMBER 1, 2026, 10:00 PM

തിരുവനന്തപുരം: തലസ്ഥാനത്ത് എഐഎസ്എഫ് - എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്‍റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. 

പിഎം ശ്രീക്കെതിരെ ജൂണ്‍ 22ന് എഐഎസ്എഫ് - എഐവൈഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ രാജൻ ഉള്‍പ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞിരുന്നു.പിന്നാലെ, പൊലീസ് ചീറ്റിയ വെള്ളം ശേഖരിച്ച് കെ രാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈമാറി.

തുടർന്ന്, സഭയിൽ വെള്ള കുപ്പിയുമായാണ് പൊലീസിനെ പിണറായി വിജയൻ വിമർശിച്ചത്.സംഭവം വിവാദമായതിനെ തുടർന്നായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്.പ്രതിപക്ഷം കൈമാറിയ വെള്ളം ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആഭ്യന്തരമന്ത്രി കൈമാറി.

vachakam
vachakam
vachakam

തുടർന്ന് ജലഅതോറിറ്റിയുടെ ലാബിൽ പരിശോധന നടത്തി. വെള്ളത്തിൽ അണുബാധയില്ലെന്നും ഇരുമ്പിന്‍റെ അംശമാണുള്ളതെന്നുമായിരുന്നു റിപ്പോർട്ട്. സഭയിൽ വയ്ക്കാൻ റിപ്പോർട്ട് പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 

അതേസമയം, പൊലീസ് ആസ്ഥാനത്തേക്കുള്ള ഡിവൈഎഫ്ഐ സമരത്തിനിടെ ചീറ്റിയ വെള്ളത്തിനും ചെളിയുടെ നിറമുണ്ടായിരുന്നു. സമരക്കാരെ നേരിടാൻ പൊലീസ് മനപ്പൂർവ്വം മലിയ ജലം ചീറ്റുന്നുവെന്നാണ് വീണ്ടും ആക്ഷേപം ഉയർന്നത്.എന്നാൽ, ജലഅതോററ്റിയുടെ വെള്ളമാണ് ടാങ്കിൽ ശേഖരിക്കുന്നതെന്നും ബാക്കി കിടക്കുന്ന വെള്ളവും ഇരുമ്പിന്‍റെ അംശവും ചേരുമ്പോഴുണ്ടാകുന്ന നിറവ്യത്യാസമാണിതെന്നുമാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam