പത്തനംതിട്ട: വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചെങ്ങറയിൽ നിർമ്മാണത്തിലിരുന്ന പുതിയ വീടിന്‍റെ വയറിങ് നടക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്.
പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാൾ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയറിങ് പണികൾക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
