എടവണ്ണപ്പാറ: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം. വീരാന്‍കുട്ടി (86) അന്തരിച്ചു. സംസ്ഥാനത്തിന്റെ പ്രഥമ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും പൊതുരംഗത്ത് ശ്രദ്ധേയമായ സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.
ഖബറടക്കം ബുധനാഴ്ച രാവിലെ 11.30 ന് കാമശ്ശേരി ജുമാമസ്ജിദ് ഖബറിസ്താനില്‍ നടക്കും.
കോനോത്ത് ഫാത്തിമയാണ് ഭാര്യ. ഖത്തറിലുള്ള ഫായിസ്, ഫവാസ്, തിരുവമ്പാടി കെ.എസ്.ഇ.ബി. അസിസ്റ്റന്റ് ഷിഫ്റ്റ് എന്‍ജിനിയര്‍ ഫാസില്‍, എച്ച്.ആര്‍. അക്കൗണ്ട് ലീഡ് എം.വി. ഫാരിസ് എന്നിവര്‍ മക്കളാണ്. ഫാത്തിമ ജസ്ബിന്‍ പറമ്പന്‍, അഞ്ചരക്കണ്ടി സ്വദേശിനി ഷോമിയ, താമരശ്ശേരി സ്വദേശിനി ഫാത്തിമ താനി എന്നിവര്‍ മരുമക്കളും, ഉണ്ണീന്‍ ഹാജി മധുരക്കുഴി, റഹ്മാന്‍ മധുരക്കുഴി എന്നിവര്‍ സഹോദരങ്ങളുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
