കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോ. രേഖ കൃഷ്ണനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം.
ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
പനിയും ശരീര വേദനയും എമര്‍ജന്‍സി അല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാന്‍ അല്ലെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ രേഖാ കൃഷ്ണന് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
'മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്‍ജന്‍സി പാതിരാത്രി കഴിഞ്ഞു വന്നു പറയാന്‍ പറ്റിയ സാധനമാണോ ഇത് 'എന്നും ഡോക്ടര്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
