കലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ അനില കുറ്റമേറ്റെന്ന് വിവരം

SEPTEMBER 1, 2026, 8:17 PM

 കൊച്ചി: കലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില (32) കുറ്റമേറ്റതായി വിവരമുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകങ്ങളുടെ കാരണം സംബന്ധിച്ച അവ്യക്തതയും തുടരുകയാണ്.

ഫൊറൻസിക് പരിശോധന പൂർത്തിയാകുന്നതു വരെ ഔദ്യോഗിക സ്ഥിരീകരണത്തിനു സാധ്യതയില്ല.

vachakam
vachakam
vachakam

ഇരട്ടക്കൊലപാതകങ്ങളിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ച് അഞ്ജനയുടെയും ആൻമേരിയുടെയും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരുടെ എംബാം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വീണ്ടും രണ്ടു ദിവസം വേണ്ടിവരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam