കോഴിക്കോട്: യുവാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫല്‍ ആണ് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
മാത്തോട്ടത്ത് റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെ നൗഫലിനെ ട്രെയിന്‍ തട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നല്ലളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
