തിരുവനന്തപുരം: നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ സ്‌കൂളിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും.
ബസിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിൽ വരെ സ്കൂളിന്റെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായി എന്നാണ് എംവിഡി വ്യക്തമാക്കുന്നത്. സ്കൂൾ അധികൃതരോട് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്നലെ ഉച്ചയോടെ ആണ് അപകടം സംഭവിച്ചത്. കയറ്റത്തിൽ നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്