സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്; പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

JULY 27, 2025, 10:39 PM

കൊല്ലം: സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും.

സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലെന്ന് കാട്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

ഇതിനിടെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസിൽ കടുത്ത നടപടിക്ക് ഒരുങ്ങി തദ്ദേശ വകുപ്പും. സ്കൂളുകളിൽ നടത്തുന്ന തദ്ദേശ വകുപ്പിന്റെ പരിശോധന ഈ ആഴ്ച പൂർത്തിയാകും.

vachakam
vachakam
vachakam

നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടവയാണെന്ന് തദ്ദേശ വകുപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കെട്ടിടങ്ങളിലും ഫിറ്റ്നസ് പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam