തിരുവനന്തപുരം: പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ചുള്ള കേസില്‍ സുപ്രീംകോടതി സിപിഎമ്മിനോടു വിശദീകരണം തേടി.
പഴയ എകെജി സെന്ററിനായി കേരള സര്‍വകലാശാലയുടെ ഭൂമി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ എകെജി സെന്റര്‍ ഭൂമി സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.
ഒരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഎം ആദ്യം ലേലം കൊണ്ടവരില്‍നിന്നു വാങ്ങിയത്. ഇതിലെ 16 സെന്റാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്.
1999ല്‍ നടന്ന ലേലം അസാധുവാണെന്നു കാട്ടി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞയായ ഇന്ദു നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.
ഭൂമി തങ്ങളുടേതാണെന്ന വാദമാണ് ഇന്ദു കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിണിക്കുന്നത്. സുപ്രീംകോടതിയില്‍നിന്ന് നോട്ടിസ് ഒന്നും ലഭിച്ചിട്ടില്ലെന്നും കേസ് നടക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
