കൊച്ചി: കൈവെട്ട് കേസിലെ പ്രതി സവാദിനെ സംബന്ധിച്ച് കൂടുതൽ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം.
എട്ട് വർഷം മുൻപ് സവാദിന്റെ വിവാഹം എങ്ങനെ നടന്നു, വിവാഹത്തിന് ഇടനില നിന്നത് ആരൊക്കെ എന്നതും അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങളാണ്.
ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു സവാദുമായുള്ള വിവാഹമെന്ന് ഭാര്യ ഖദീജ അന്വേഷണ സംഘത്തിന് മൊഴി നൽകി.
വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് പിതാവ് പറഞ്ഞുവെന്നും സവാദിന്റെ ഭാര്യ പറഞ്ഞു. ഇതുകൊണ്ട് തന്നെ
ഭാര്യാ പിതാവ് അബ്ദുൽ റഹ്മാന് സവാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്