തിരുവനന്തപുരം: അതുല്യയുടെ മരണത്തിൽ പിടിയിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്‌ററ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതുല്യ സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വരികയും പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
