തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
അതേസമയം, സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
