'കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാൻ 236 ദിവസം വേണം'; മോശം മാതൃകയെന്ന് ശശി തരൂർ

NOVEMBER 23, 2025, 9:56 PM

ദുബായ്:  അമിത രാഷ്ട്രീവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്ന് ശശി തരൂർ. ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിലാണ് വിമർശനം.

 ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും തരൂർ പറഞ്ഞു. 

സിംഗപ്പൂരിൽ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാൻ. ഇന്ത്യയിൽ അത് 114 ദിവസം. കേരളത്തിൽ 236 ദിവസം വേണം.സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു.

vachakam
vachakam
vachakam

സർക്കാരിന്റെ മറ്റു മേഖലകളിലൊന്നും അതിന്റെ സൂചനകൾ കാണുന്നില്ല.നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും തരൂർ ആവശ്യപ്പെട്ടു.

സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തുകളയാവുന്നതാണെന്നും തരൂർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam