കോഴിക്കോട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ നടൻ രമേഷ് പിഷാരടി താൻ ജയിച്ചാൽ മമ്മൂട്ടിയെ മണ്ഡലത്തിൽ എത്തിക്കും എന്ന പ്രസ്താവന നടത്തിയതിനെ പരിഹാസവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി.
“ജയിച്ചാൽ കുഞ്ചാക്കോ ബോബനെ കൊണ്ടുവരാം, ജയറാമിനെ കൊണ്ടുവരാം എന്നിങ്ങനെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കേട്ടിട്ടുണ്ട്, എന്നാൽ മമ്മൂട്ടി-മോഹൻലാൽ അടങ്ങിയ വാഗ്ദാനങ്ങൾ ഒരിക്കലും കേട്ടിട്ടില്ല. പാലക്കാട്ട് പിഷാരടി മമ്മൂട്ടിയെ കൊണ്ടുവരാമെന്ന് വലിയ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ വാഗ്ദാനം പറയാൻ എനിക്ക് ലജ്ജയുണ്ട്” എന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്നും, മമ്മൂട്ടി തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകുന്ന വ്യക്തിയാണെന്നും. എന്നാൽ ചലച്ചിത്ര മേഖലയിലെ ആളുകളെ നിർബന്ധിച്ച് പ്രചാരണത്തിൽ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറപ്പാണ് എന്നുമാണ് രമേഷ് പിഷാരടി മുൻപ് പറഞ്ഞത്. കൂടാതെ നിലവിലെ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിന്‍റെ നല്ല പ്രവർത്തനങ്ങളും പിൻതുടരുമെന്നും പിഷാരടി ഉറപ്പുനൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
