തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ, ഉദുമയിൽ പ്രദീപ് കുമാര്‍?; എൽദോസിൻ്റെ കാര്യത്തിൽ തീരാത്ത അനിശ്ചിതത്വം

MARCH 18, 2026, 4:49 AM

ഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കാസർകോട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യറെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായി ആണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇന്നലെ പുറത്തുവിട്ട ആദ്യ പട്ടികയിൽ ജില്ലയിലെ മണ്ഡലങ്ങൾ ഉൾപ്പെടാത്തതും ഈ ആശയക്കുഴപ്പത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. 55 സ്ഥാനാർഥികളുടെ പട്ടികയിൽ ഉദുമയും തൃക്കരിപ്പൂറും ഒഴിവാക്കിയതോടെ അവിടങ്ങളിലെ അന്തർഘടക തർക്കങ്ങൾ ഇനിയും പരിഹരിക്കാത്തതിന്റെ സൂചനയാണെന്ന് കരുതുന്നു.

അതേസമയം, എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ചും വ്യക്തത വന്നിട്ടില്ല എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ഇന്ന് തന്നെ മിക്ക സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

മൊത്തം 140 മണ്ഡലങ്ങളിൽ 92 സീറ്റുകളിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കും. കൂടാതെ മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകും. മുസ്ലിം ലീഗിന് 27 സീറ്റുകളും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് എട്ട് സീറ്റുകളും ആർഎസ്പിക്ക് നാല് സീറ്റുകളും അനുവദിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കും. മറ്റ് സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നോടെ പൂർത്തിയാകുമെന്നും നേതൃത്വം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam