കോഴിക്കോട്: സിഐസി ഒഴികെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനമെടുത്തതായി റിപ്പോർട്ട്. സംഘടനയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് സമസ്ത ശ്രമം എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ സമസ്തയുമായി പിണങ്ങി മുന്നോട്ടുപോവാന്‍ ലീഗിനും താല്‍പര്യമില്ല എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
സമസ്തയില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്‌ലിം വിശ്വാസത്തിന്റെ സംരക്ഷരാകേണ്ടവരാണ് ലീഗ്. നേരത്തെ അങ്ങനെ ആയിരുന്നു, ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
