പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ആവണമെന്ന് വ്യക്തമാക്കി നടൻ സലീം കുമാർ. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്നും, നിലവിലെ സർക്കാർ അത് മറച്ചു വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടിൽ ഉൾപ്പെട്ടവർ ഉന്നത സ്ഥാനങ്ങളിലുള്ള സിപിഐഎം നേതാക്കളായതിനാലാണ് അത് പുറത്തുവിടാത്തതെന്നും സലീം കുമാർ പറഞ്ഞു.
അതേസമയം സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു. പാർട്ടിയിൽ പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വ്യാപകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും സലീം കുമാർ രംഗത്തെത്തി. മുഖ്യമന്ത്രി പറയുന്ന ചില കാര്യങ്ങൾ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
