ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനുള്ള പൊലീസ് നീക്കം അനിശ്ചിതത്വത്തിൽ. അന്വേഷണ റിപ്പോർട്ടിൽ കേസ് അവസാനിപ്പിക്കാമെന്ന ശുപാർശ ക്രൈംബ്രാഞ്ച് മേധാവി തിരികെ അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തതിന്റെ കാരണമെന്തെന്ന് ക്രൈംബ്രാഞ്ച് മേധാവി ചോദിച്ചു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചിരുന്നു. തെളിവുകൾ ശേഖരിക്കാതിരിക്കുന്നതിൽ സംഘത്തെ വിമർശിച്ചതായി ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. കേസിലെ തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘത്തിന് നിർദ്ദേശവും നൽകി.
മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷം സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്