പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനിടെ അസാധാരണ സംഭവം. എൻഡിഎ സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസ്‌ന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച കുറിപ്പ് പങ്കുവച്ചത് വിവാദമായി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് പ്രണേഷ് രാജേന്ദ്രൻ വിശദീകരിച്ചു. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ പ്രതികരിച്ച്, “രണ്ട് മുന്നണികളും ഒരേ അജണ്ടയാണെന്ന്” ആരോപിച്ചു.
അതേസമയം, പുലർച്ചെയോടെ എൽഡിഎഫ് സ്ഥാനാർഥിയായ പി. മുരുകദാസിന്റെ സ്ലിപ്പുകളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സംഭവവും മണ്ഡലത്തിൽ വിവാദമായി. ഈ കേസിൽ കെ. സാജൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചെയ്യാന്‍ കൂട്ടത്തോടെ കേരളം വിട്ടു; അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ നിശ്ചലമായി
ഇത് സത്യസന്ധതയുടെ കേരള മാതൃക; ഓസ്ട്രേലിയന്‍ വനിതയ്ക്ക് കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്കി
വാഗമണ്ണിൽ വനവാസം എന്ന് പേരുള്ള റിസോർട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വി ഡി
കശുവണ്ടി അഴിമതി; വ്യവസായി അനീഷ് ബാബുവിന് ജാമ്യം