പാതി കത്തിയ ബാരലിന് പിന്നാലെ വാൻഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ടും തീരത്തടിഞ്ഞു

JUNE 15, 2025, 8:25 PM

 ആലപ്പുഴ: അറബിക്കടലിൽ തീപ്പിടിച്ച വാൻഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഞായറാഴ്ച രാത്രിയോടെ  പ്രദേശവാസികളാണ്  ആലപ്പുഴ-പറവൂർ തീരത്ത് ബോട്ട് കണ്ടെത്തിയത്. 

 കപ്പലിൽ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.  

 അതിനിടെ കൊല്ലം ആലപ്പാട് തീരത്ത്  ബാരൽ അടിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്.

vachakam
vachakam
vachakam

അറബിക്കടലിൽ തീപ്പിടച്ച വാൻഹായ് 503 കപ്പലിൽ നിന്നുള്ള ബാരലാകാമെന്നാണ് സംശയം. ഒഴിഞ്ഞ ബാരൽ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam