കോഴിക്കോട്: എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കവി കെ.സച്ചിദാനന്ദന്‍.
ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എംടി പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല.
എം ടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായമാണ്. ബാക്കിയെല്ലാം വിവക്ഷകളാണ്. വ്യാഖ്യാനം പലതുണ്ട്.
ഒരാളെയോ സന്ദർഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ലെന്ന് സച്ചിതാനന്ദൻ പ്രതികരിച്ചു.
മുഖസ്തുതി കമ്മ്യൂണിസത്തിന്‍റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും നരേന്ദ്ര മോദി ഭരണത്തെ കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്