ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

AUGUST 15, 2025, 8:12 PM

തിരുവനന്തപുരം: ചിങ്ങമാസ  പൂജകൾക്കായി ശബരിമല നട ഇന്ന്(16.08.2025) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്  ദീപം തെളിയിക്കും. 

ചിങ്ങമാസം ഒന്നിന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. ചിങ്ങമാസം ഒന്നിന്  രാവിലെ  ഉഷ പൂജയ്ക്ക് ശേഷം  7.30 ന് ശബരിമല  കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള  നറുക്കെടുപ്പ് നടക്കും. 

ശ്രീകോവിലിന് മുന്നിൽ വച്ചാണ്  നറുക്കെടുപ്പ് നടക്കുക.  ദേവസ്വം കമ്മീഷണർ  ബി. സുനിൽകുമാർ  ഞറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

 രാവിലെ 9  ന് പമ്പയിലും   പമ്പ   ഗണപതി   ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പ്  നടക്കും.  ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam