ശബരിമലയിൽ തീർത്ഥാടക തിരക്ക്; സ്പോട് ബുക്കിങ് വർധിപ്പിക്കാന്‍ തീരുമാനം

NOVEMBER 27, 2025, 9:05 PM

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ 10 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി മടങ്ങി.

സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കണക്കിലെടുത്ത് സ്പോട് ബുക്കിങ് 5000 എന്നതിൽ നിന്ന് വർധിപ്പിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു.

കാനന പാത വഴി വരുന്ന ഭക്തർക്ക് വേണ്ടി 5000 ത്തിന് പുറമേ 500 സ്പോട് ബുക്കിങ് കൂടി അനുവദിച്ചിട്ടുണ്ട്. വേർച്വൽ ക്യു വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും നിർദേശമുണ്ട്.

vachakam
vachakam
vachakam

സന്നിധാനത്തേക്ക് അനധികൃത പാത വഴി ഭക്തർ വരുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന ഇടപെടലുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam