ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 17പേര്‍ക്ക് പരിക്ക് 

JANUARY 16, 2024, 12:17 PM

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ വച്ചാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 17പേര്‍ക്ക് പരിക്കേറ്റു.

രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

അതേസമയം യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam