ശബരിമല പഞ്ചലോഹ വിഗ്രഹം കേസ് നിസാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി

JULY 23, 2025, 2:23 AM

 പത്തനംതിട്ട: ശബരിമല പഞ്ചലോഹ വിഗ്രഹം കേസ് നിസാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി. പണപ്പിരിവിനെതിരെ ദേവസ്വം ബോർഡ്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. 

 വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയ ഫയലുകൾ ഹാജരാകാൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി.  കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ചീഫ് പൊലീസ് ഓഫീസർക്ക് കോടതി നിർദേശം. 

 പണപ്പിരിവ്, അക്കൗണ്ടിലേക്ക് വന്ന തുക, പിൻവലിച്ച തുക എന്നിവ സംബന്ധിച്ച് അന്വേഷിക്കണം. പണപ്പിരിവ് നടത്തിയ തമിഴ്നാട് സ്വദേശി കോടതിയിൽ ഹാജരാകണമെന്ന് ദേവസ്വം ബെഞ്ച്. നോട്ടീസിന് മറുപടി നൽകിയില്ലെന്നും കോടതി വിമർശനം.

vachakam
vachakam
vachakam

പുതിയ നോട്ടീസ് അയക്കാൻ റജിസ്ട്രിക്ക് നിർദേശം. കേസെടുത്തു എന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി.

ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്‌ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്‌തി പണം സമാഹരിക്കുന്നു എന്ന് ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam