തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നിർണായക കണ്ടെത്തലുമായി റിമാൻഡ് റിപ്പോർട്ട് .
മരാമത്ത് നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2019ൽ ചേർന്ന ദേവസ്വം യോഗത്തിൽ പത്‌മകുമാർ സ്വന്തം കൈപ്പടയിൽ ചെമ്പുപാളികൾ എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പത്മകുമാർ അറസ്റ്റിലായത്.
തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ നേരത്തെ തന്നെ പത്മകുമാർ ഇടപെടൽ നടത്തി .2019 ഫെബ്രുവരി ബോർഡിനു മുന്നിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചു .
ബോർഡ് അംഗങ്ങൾ ഇതിനെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ നടപടി തുടങ്ങിയത് അതിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ നടപടി സ്വീകരിക്കണമെന്ന് പത്മകുമാർ നിർദ്ദേശം നൽകിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വം മുൻ കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി.പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിൽ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയിൽ പത്മകുമാർ അമിത താല്പര്യമെടുത്തെന്നും എൻ.വാസു മൊഴി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
