തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിൻ്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും.
കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൻ്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കൾ കണ്ടുകെട്ടുക. എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി.
കേസിലെ വിവിധ പ്രതികളുടെ 1.3 കോടി രൂപ മൂല്യം വരുന്ന 8 സ്ഥാവര സ്വത്തുക്കൾ ഇഡി മരവിപ്പിച്ച് കഴിഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന വ്യപകമായി ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ സുപ്രധാന നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
