പത്തനംതിട്ട : ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം.
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി.
അതേസമയം, മുരാരി ബാബു നൽകിയ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഈ ജാമ്യാപേക്ഷ സംബന്ധിച്ച കോടതിയുടെ നിലപാട് കേസിൽ നിർണായകമാകും.
ഇതുമായി ബന്ധപ്പെട്ട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ശബരിമല സ്വർണക്കൊള്ള കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുൻ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
