തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൊള്ളയടിക്കപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). തൊണ്ടിമുതൽ ലഭിക്കാതിരുന്നാലും കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ കാത്തിരിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ തുടർ അന്വേഷണം തുടരാൻ ശുപാർശ ഉണ്ടാകും.
നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഏകദേശം ഒന്നര കിലോ സ്വർണം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ നൽകിയ സ്വർണം ശബരിമലയിൽ നിന്നുള്ളതല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. തൊണ്ടിമുതലിനെക്കുറിച്ച് പ്രതികൾ വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാൽ കാത്തിരിക്കാതെ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ നടൻ ജയറാമിന് ഇഡി നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് പരിശോധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്‌ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്