പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ മന്ത്രി കടംപള്ളി സുരേന്ദ്രനും മുൻ റാന്നി എംഎൽഎയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദർശനം നടത്തിയ ചിത്രങ്ങൾ പുറത്ത്.
ഇരുവരും ജനപ്രതിനിധികളായിരിക്കെയാണ് സന്ദർശനം നടത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന് ഒപ്പവും ഇരുവരും ദൃശ്യങ്ങളെടുത്തു.
എന്നാൽ താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയില്ലെന്നായിരുന്നു രാജു എബ്രഹാമിന്റെ മറുപടി.
ചിത്രം അയച്ച് നൽകിയപ്പോൾ വീട്ടിൽ വെച്ച് എടുത്ത ചിത്രമല്ലെന്നും സന്നിധാനത്ത് വെച്ച് എടുത്ത ചിത്രമാണെന്നും രാജു എബ്രഹാം പ്രതികരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
