ശബരിമല സ്വര്‍ണമോഷണ കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് സുധീഷ് കുമാര്‍ മഹസറില്‍ കൃത്രിമം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തു വരവേയാണ് അറസ്റ്റുണ്ടായത്.
സ്വര്‍ണ്ണ മോഷണ കേസിലെ മൂന്നാമത്തെ അറസ്റ്റാണ് സുധീഷ് കുമാറിന്റേത്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതും തുടര്‍ന്ന് അറസ്റ്റ് ഉണ്ടായതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
