ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിൽ അടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ് ഐ ടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്.എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കോടതിയുടെ നിലപാട് തന്നെയാണ് ഗവൺമെൻ്റിൻ്റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
അതേസമയം, 2019ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി ജയശ്രീ തിരുത്തിയെന്നുള്ള തെളിവ് പുറത്തുവന്നു. ബോർഡ് എടുത്ത തീരുമാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വര്‍ണ്ണം കൊടുത്തു വിടണമെന്ന് പറയുന്നില്ല. എന്നാല്‍ ജയശ്രീ ഇറക്കിയ ഉത്തരവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൈമാറണമെന്ന് പറയുന്ന തെളിവ് പുറത്തുവന്നു. ഇതോടുകൂടി ഉദ്യോഗസ്ഥരും അറിഞ്ഞുള്ള തട്ടിപ്പ് നടന്നു എന്നതിനെയാണ് ഈ തെളിവ് സാധൂകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
