പത്തനംതിട്ട: വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും. നെയ്‌ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം നടത്തി നല്‍കുന്നതിലാണ് പണപ്പിരിവ്.
അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പിരിച്ചത്. 2021 മുതല്‍ 2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് ഇത്തരത്തില്‍ എത്തിച്ചത്.
വിവിധ ഇടങ്ങളിലെ ഭക്തരില്‍ നിന്ന് നെയ്‌ത്തേങ്ങകള്‍ ശേഖരിക്കും. ഇത് പമ്പയില്‍ നിന്ന് ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കും.
ഇതുവഴിയാണ് ലക്ഷക്കണക്കിന് രൂപ പിരിച്ചത്. ആചാരപ്രകാരം ഇരുമുടിക്കെട്ടുകളിലാണ് നെയ്‌ത്തേങ്ങ എത്തിക്കേണ്ടത്. 2023-ല്‍ ഇത് കണ്ടെത്തുകയും ഇടപാട് ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്