ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേട്: നടന്നത് മോഷണമെന്ന നിഗമനത്തിൽ ദേവസ്വം വിജിലന്‍സ്

OCTOBER 9, 2025, 9:08 PM

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടിൽ ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിൽ  സുപ്രധാന വിവരങ്ങളെന്ന് പ്രാഥമിക റിപ്പോർട്ട്. 

1999ൽ വിജയ് മല്യ പൊതിഞ്ഞു നൽകിയത് 24 ക്യാരറ്റ് സ്വര്‍ണമാണ്. ഈ സ്വര്‍ണം ദ്വാരപാലക ശിൽപ്പങ്ങളിൽ അടക്കം പൊതിഞ്ഞിരുന്നു.

ദേവസ്വം ഉദ്യോഗസ്ഥർക്കും സ്വർണം കാണാതായതിൽ ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ക്കെതിരെയും നടപടി വേണെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോർട്ടിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കൂടി പരാമർശമുണ്ട്. സ്വർണ്ണ പാളിയുടെ സൂക്ഷിപ്പിക്കാരൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

vachakam
vachakam
vachakam

ശബരിമലയിൽ നടന്നത് മോഷണമെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്തിമ റിപ്പോര്‍ട്ടിൽ വിജിലന്‍സ് ആവശ്യപ്പെടുന്നത്. 

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായിട്ടാണ് സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒയുടെ നിര്‍ണായക മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയാണെന്നും സ്വര്‍ണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷൻസ്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണായക മൊഴി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam