തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ആരംഭിച്ച് ദേവസ്വം ബോർഡ്. ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവും കട്ടിളപ്പാളിയും നിയമവിരുദ്ധമായി സന്നിധാനത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം മറുപടി തൃപ്തികരമല്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടയുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബോർഡ് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നുവെന്നാണ് മുൻ ഫിനാൻസ് കമ്മീഷണർ ആർ. ജി. രാധാകൃഷ്ണൻ നോട്ടീസിന് നൽകിയ മറുപടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുറ്റ്സിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൻ്റെ നടപടി ഉണ്ടായത്. നിയമോപദേശം തേടിയ ശേഷമാണ് വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിലേക്ക് ദേവസ്വം ബോർഡ് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
