പാലക്കാട്: പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തം.
ഹെഡ്ഗെവാറിൻെ്റ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി.
എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച നഗരസഭ, ആര് എതിർത്തലും തറക്കലിടുമെന്നും വ്യക്തമാക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചാണ് പ്രതിഷേധിച്ചത്. തറക്കല്ലിടല്‍ ചടങ്ങിനായി കൊണ്ടുവച്ച ഫലകം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
അതിനുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് തറക്കല്ലിടല്‍ പരിപാടി നടക്കുന്നതിനിടെ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ബ്ലോക്ക് ഭാരവാഹികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്