മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് റോഷി അഗസ്റ്റിൻ

MARCH 23, 2026, 1:07 AM

കോട്ടയം: മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും ജോസ് കെ മാണി മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം-ൽ യാതൊരു തർക്കവും ഇല്ലെന്നും, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ വേദനിപ്പിച്ചുവെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

“മാണി സാർ എന്റെ എല്ലാമായിരുന്നു. വിദ്യാഭ്യാസം മുതൽ രാഷ്ട്രീയ വളർച്ചവരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. ആ കുടുംബത്തോടും രാഷ്ട്രീയ പാരമ്പര്യത്തോടും നീതി പുലർത്തുക എന്നതാണ് എന്റെ ലക്ഷ്യം,” എന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് എം നിലനിൽക്കുന്നതും ശക്തമായി മുന്നോട്ട് പോകുന്നതും തന്നെയാണെന്നും, ജോസ് കെ മാണിയാണ് പാർട്ടിയുടെ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നെയും ജോസ് കെ മാണിയെയും വേർതിരിക്കാൻ കഴിയില്ല,” എന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam