പത്തനംതിട്ട: വീണ്ടും നിരത്തിലിറങ്ങാൻ തയ്യാറായി റോബിൻ ബസ്. ഇത്തവണ കെഎസ്ആർടിസിയ്ക്ക് മുൻപ് സർവ്വീസ് നടത്താനാണ് ഒരുങ്ങുന്നത്. പുലർച്ചെ 4.30നാണ് കെഎസ്ആർടിസി കോയമ്പത്തൂർ സർവീസ് പുറപ്പെടുന്നത്. അതിലും അര മണിക്കൂർ മുൻപ് റോബിൻ പുറപ്പെടും.
ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് പുറപ്പെടാനാണു റോബിൻ ബസിന്റെ ഒരുക്കം. സർവീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്.
പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും.
എന്നാൽ കെഎസ്ആർടിസിയുടെ സമയത്തിന് മുൻപേ ഓടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിൻ ബസുടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയമാറ്റം.
വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദേശം സ്വീകരിച്ചാണ് സമയമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്