ദേശീയപാത മുരിങ്ങൂരിൽ ഒരാഴ്ചമുൻപ് ടാർ ചെയ്ത റോഡ് ഇടിഞ്ഞു 

SEPTEMBER 22, 2025, 1:12 AM

മുരിങ്ങൂർ: ഒരാഴ്ച മുൻപു ടാറിങ് നടത്തിയ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു നശിച്ചു.  ഞായർ രാവിലെ ഏഴോടെ മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമാണു മണ്ണിടിച്ചിലുണ്ടായത്.

ഈ സമയത്ത് വാഹനങ്ങൾ കുഴിയിലേക്കു മറിയാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി.

ഗതാഗതക്രമീകരണം ഏർപെടുത്തിയതോടെ വീതി കുറഞ്ഞ സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് ഈ വഴിയായിരുന്നു ആശ്രയം.  

vachakam
vachakam
vachakam

അടിപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി ദേശീയപാത 8 അടിയോളം കുഴിച്ചിരുന്നു.  ഇതിനോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞു കുഴിച്ച ഭാഗത്തേക്കു വീണത്. ആഴത്തിൽ കുഴിയെടുത്തതോടെ മഴവെള്ളം കുഴിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇതു നീക്കം ചെയ്യാതിരുന്നതും റോഡ് ഇടിയാൻ കാരണമായി. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam