കെ.കെ. രമയുടെ ചുമരെഴുത്ത് വികൃതമാക്കി; പരാതിയുമായി ആർഎംപിഐ

MARCH 31, 2026, 1:20 AM

വടകര: യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയതായി പരാതി. വടകര വെള്ളികുളങ്ങരയിലാണ് സംഭവം. ആർഎംപിഐ ചോമ്പാല പൊലീസിൽ പരാതി നൽകി.

ടൗണിലെ മതിലിൽ എഴുതിയിരുന്ന ചുമരെഴുത്ത് പൂർണ്ണമായും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പരാജയഭീതിയിലായ ഇടതുപക്ഷമാണ് ഇതിന് പിന്നിലെന്ന് ആർഎംപിഐ ആരോപിച്ചു.

അതേസമയം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലവും ദ്വയാർത്ഥപ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.കെ. രമ റൂറൽ എസ്പിക്ക് പരാതി നൽകി.

vachakam
vachakam
vachakam

ചോമ്പാൽ ഹാർബറിൽ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ പൊതുജനങ്ങൾ തടഞ്ഞുവെച്ചുവെന്ന വ്യാജ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതായി പരാതിയിൽ പറയുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത് ഉദ്ദേശപൂർവ്വം സൃഷ്ടിച്ച തെറ്റായ പ്രചാരണമാണെന്നും കെ.കെ. രമ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam