മലപ്പുറം: പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണം കൊഴുപ്പിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാറും കേരളം പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നത്. കേരളം എന്നും ബിഹാറിന് മാർഗദർശനമാണെന്നും തേജ്വസി പറഞ്ഞു.
കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭാസവും സാമൂഹ്യ സുരക്ഷയും ലഭിക്കുന്നു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രളയവും കോവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം.
പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന്ന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഗുരുവായൂരില്‍ ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിലക്കി
ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയില്‍
ആക്ട് കേരളയുടെ മൂന്നാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു
ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു