കാസർകോട് : ദേശീയപാതാ പദ്ധതികളുടെ ക്രെഡിറ്റ് ആർക്കാണ്? കേന്ദ്രത്തിനെന്ന് കേന്ദ്രമന്ത്രിയും കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്ന് പൊതുമരാമത്ത് മന്ത്രിയും.
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് കേന്ദ്രമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിൽ വാക്ക് പോര് നടന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
പല പദ്ധതികളും കേന്ദ്ര ഫണ്ടാണ്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ.
എന്നാൽ കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും റിയാസ് മറുപടി നൽകി. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായതെന്നും ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും റിയാസ് തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്