ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു വയ്ക്കാൻ ശ്രമമുണ്ടായെന്ന് വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം. രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും ഡോ. എ അബ്ദുൽ ഹക്കീം ആരോപിച്ചു.
ഇന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ.എ അബ്ദുല്‍ ഹക്കീം വിമര്‍ശനം ഉന്നയിച്ചത്.
വിവരാവകാശ കമ്മീഷന് വായിക്കാൻ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. അതിനുശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നതെന്നും ഡോ.എ.അബ്ദുൽ ഹക്കീം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ സർക്കാരിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സർക്കാർ തന്‍റെ സുരക്ഷ വർധിപ്പിച്ചു. സർക്കാരിൽ നിന്ന് വലിയ പിന്തുണ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
