എൽഡിഎഫ്-എൻഡിഎ പരാതികൾ തള്ളി; വി.ഡി. സതീശന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു വരണാധികാരി

MARCH 24, 2026, 6:08 AM

പറവൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചതായി റിപ്പോർട്ട്. പത്രികയിൽ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നുമുള്ള എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ തള്ളിക്കൊണ്ടാണ് തീരുമാനം ഉണ്ടായത്.

സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക സ്വീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളും ചേർന്നാണ് പരാതി നൽകിയത്.

അഭിഭാഷകനെന്ന നിലയിലെ വരുമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല, ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട ട്രാഫിക് പിഴകളും കുടിശ്ശികയും വ്യക്തമാക്കിയിട്ടില്ല, കൈവശമുള്ള സ്വർണ്ണത്തിന്റെ വിപണി മൂല്യം വിശദീകരിച്ചിട്ടില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു പ്രധാനമായും ഉന്നയിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് പ്രതികരിച്ചു. തുടർന്ന് നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ ആവശ്യമായ രേഖകളും വിശദീകരണങ്ങളും ഹാജരാക്കി.

ഇത് പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി, നാമനിർദ്ദേശ പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam