കോഴിക്കോട്: വൈദ്യുതി കെണിയിൽ നിന്ന് കുറ്റ്യാടി പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ.
പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തേടി പോയി കാണാതായ ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വളർത്തു പശുവുവിനെയും സമീപത്തായി ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പശുവിനെ മേയ്ക്കാൻ കോങ്ങാട് മലയിലേക്ക് പോയ ഇവർ രാത്രിയായിട്ടും തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ വീട്ടമ്മയുടേയും പശുവിന്റേയും മരണം ഷോക്കേറ്റ് തന്നെയാണെന്ന് വ്യക്തമായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
