ബത്തേരി: ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സലിരിക്കെ മരിച്ചിരുന്നു.
ഇസ്രായേലിൽ കെയർ ഗിവർ ആയി ജോലി നോക്കവെ അഞ്ച് മാസം മുമ്പാണ് ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരൻ(38) ജീവനൊടുക്കിയത്. ജിനേഷിന്റെ ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മയാണ് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ജിനേഷിനെയും വീട്ടുടമസ്ഥയായ 80കാരി വയോധികയെയും ജറുസലേമിന് സമീപം മേവസരേട്ട് സിയോനിലാണ് ജൂലൈയിൽ മരിച്ച നിലയിൽ കണ്ടത്.
ജിനേഷിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് രേഷ്മ വളരെ അധികം ആഗ്രഹിച്ചിരുന്നു. ഇതിനായുള്ള പരിശ്രമത്തിനിടയിലാണ് രേഷ്മയും ജീവനൊടുക്കിയത്. ജിനേഷിന്റെ മരണത്തിൽ മനം നൊന്താണ് രേഷ്മയുടെ മരണമെന്ന് ആദ്യഘട്ടത്തിൽ പ്രചരിച്ച വാർത്ത. എന്നാൽ സംഭവത്തിൽ പണം പലിശയ്ക്കു നൽകുന്നവരുടെ പങ്ക് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. രേഷ്മയുടെ മാതാവ് ഷൈല ഇതു സംബന്ധിച്ച് ബത്തേരി പൊലീസിൽ പരാതി നൽകി.
പണം നൽകിയവരുടെ ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലുമാണ് മകൾ രേഷ്മ ജീവനൊടുക്കാൻ കാരണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതിയുടെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്
രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ വന്നിട്ടുള്ള പരാതികളും പരിശോധിക്കുമെന്നും കേസന്വേഷിക്കുന്ന നൂൽപുഴ പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. ബത്തേരി പൊലീസിനു ലഭിച്ച പരാതികളും നൂൽപുഴ പൊലീസിനു കൈമാറിയിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
