ലേക്ഷോര്‍ ആശുപത്രിയില്‍ വീണ്ടും വിവാഹം: ചികിത്സയിലായ വധുവിന് താലിചാര്‍ത്തി വരന്‍

APRIL 2, 2026, 5:26 AM

കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ വീണ്ടും ഒരു വിവാഹം നടന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വധുവിനായി ആശുപത്രിക്കുള്ളില്‍ തന്നെ കല്യാണമണ്ഡപം ഒരുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഓച്ചിറ സൗത്ത് കൊച്ചുമുറി സ്വദേശിയായ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദ് (26) കായംകുളം ഗോവിന്ദമുട്ടം സ്വദേശിയായ പരേതനായ ഡി. ജയന്റെയും അനിതയുടെയും മകന്‍ ജിതിന്‍ ജയനുമായി വിവാഹിതയായി.

ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്ന ദിയയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ വെച്ച് വിവാഹം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെയ്ക്കാതെ നിശ്ചിത ദിവസം തന്നെ നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 11 വരെ മുഹൂര്‍ത്തത്തില്‍ വിവാഹചടങ്ങുകള്‍ നടന്നു. ഇതിനിടെ, ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കായംകുളം ദേവികുളങ്ങരയിലെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരവും പ്രത്യേകം സംഘടിപ്പിച്ചു.

ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് വിവാഹത്തിന് സാക്ഷികളായി. ചികിത്സ നല്‍കിയ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചടങ്ങില്‍ പങ്കെടുത്തു നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam