റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ വിധി; കേരളം വിടാം, ജാമ്യവ്യവസ്ഥകളില്‍ ഇളവ്

OCTOBER 30, 2025, 2:25 AM

കൊച്ചി: റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ വിധി. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി എന്നാണ് പുലർത്തു വരുന്ന റിപ്പോർട്ട്. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തിൽ കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസെടുത്ത കേസില്‍ കേരളം വിട്ടുപോകരുതെന്നതടക്കം വ്യവസ്ഥകളോടെയാണ് സെഷന്‍സ് കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യമായിരുന്നു വേടന്‍ മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെ ആണ് അനുകൂല വിധി വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam