തിരുവനന്തപുരം: നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു.
നിപ രോഗബാധിതൻ്റെ സമ്പർക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന വഭാഗത്തിൽ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
രോഗബാധ റിപ്പോർട്ട് ചെയ്ത ജൂൺ 11 മുതൽ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം , ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവത്തകർ ടീം ആയി വീടുകളിൽ സന്ദർശനം നടത്തി വരുന്നുണ്ട്.
നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യഥാസമയം കണ്ടെത്തുന്നതിനായാണ് ഗൃഹ സന്ദർശനം. ഇന്ന് (ജൂൺ 24) നടത്തിയ സന്ദർശനത്തിൽ പനിയുള്ള 35 പേരെ കണ്ടെത്തി ഇതിൽ 5 പേരെ ആശുപത്രികളിലേക്ക് റെഫർ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
