കണ്ണൂര്‍: മകനുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ഭര്‍ത്താവുമായുള്ള അവസാന ഫോണ്‍ സംഭാഷണവും പുറത്ത്. ''പരസ്പര ധാരണയില്‍ പിരിയാം', 'ഭര്‍ത്താവിന്റെ അമ്മയാണ് ജീവിതം തുലച്ചത്', 'അത്രയും വെറുത്തുപോയി', 'വിദേശത്ത് പോയി ഒന്നര വര്‍ഷമായിട്ടും കുഞ്ഞിന്റെ കാര്യം അന്വേഷിച്ചില്ല','എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട', 'കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞു വന്നിട്ട് പ്രശ്‌നം ഉണ്ടാക്കരുത്', തുടങ്ങിയ കാര്യങ്ങളാണ് റീമ ഫോണില്‍ പറയുന്നത്.
അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ റീമ ശ്രമിച്ചിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുമെന്ന് റീമ ഭയപ്പെട്ടിരുന്നതായും സംഭാഷണത്തില്‍ നിന്ന് മനസിലാകുന്നുണ്ട്.
ഇനിയും വരും അടി നടത്തേണ്ടതാണെങ്കില്‍ അടിക്കുകയും ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുണ്ട്. സ്റ്റേഷനില്‍ പോയി സംസാരിക്കാമെന്ന് റീമ അഭ്യര്‍ത്ഥിക്കുന്നതും ജീവനുള്ളിടത്തോളം കുഞ്ഞിനെ നിങ്ങളുടെ കൂടെ വിടില്ലെന്ന് റീമ പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് മനസിലാകും.
മാത്രവുമല്ല അങ്ങനൊരു സാഹചര്യം വന്നാല്‍ കുഞ്ഞിനെയും കൊണ്ട് താന്‍ മരിക്കുമെന്ന് റീമ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
